Latest NewsIndiaNewsUncategorized

എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നിൽ മുട്ടുകുത്തിയോ? തരൂരിനെതിരെ വിമർശനവുമായി സ്‌മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ ‘മഹാരാജ’ പരാമർശത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. ബ്രിട്ടിഷുകാർ അഭിമാനം ചവിട്ടിയരയ്‌ക്കാൻ എത്തിയപ്പോൾ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ ‘വീര രാജാക്കൻമാർ’ ഇപ്പോൾ അഭിമാനക്ഷതമെന്ന് പറഞ്ഞ് ഒരു സിനിമാക്കാരന്റെ പുറകെയാണെന്നായിരുന്നു തരൂരിന്റെ പരാമർശം. പദ്മാവതി സിനിമയെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു ശശി തരൂർ.

രാജകുടുംബത്തിൽപ്പെട്ട കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌‌വിജയ് സിംഗ്, അമരീന്ദർ സിംഗ് എന്നിവർ എന്താണ് തരൂരിന്റെ വിമർശനത്തിൽ മൗനം പാലിക്കുന്നതെന്ന് ഇറാനി ചോദിച്ചു. ‘എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നിൽ മുട്ടുകുത്തിയോ? ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് സിന്ധ്യയും ദിഗ്‌വിജയ് സിംഗും അമരീന്ദറുമാണെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button