വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൈക്കിള്‍ പില്‍സ്ബറി. അമേരിക്ക പോലും മൗനം പാലിച്ചപ്പോള്‍ ചൈനയുടെ സ്വപ്ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡിനെതിരെ ശബ്ദമുയര്‍ത്തിയ ഒരേയൊരു രാഷ്ട്രനേതാവാണ് മോദി എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ ഇന്ത്യ എതിര്‍ത്തത്.
യുഎസിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു മുന്‍ പെന്റഗണ്‍ വക്താവ് കൂടിയായ പില്‍സ്ബറിയുടെ പരാമര്‍ശം.”ഇന്ത്യയുടെ പരമോന്നത അധികാരത്തെ തടസ്സപ്പെടുത്തുന്നതാണ് ചൈനയുടെ സ്വപ്ന പദ്ധതിയെന്ന് തിരിച്ചറിഞ്ഞതോടെ പദ്ധതിക്കെതിരെ മോദിയും സംഘവും തുറന്നടിച്ചു. അതേസമയം പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ അഞ്ച് വര്‍ഷത്തോളം പഴക്കമുള്ള പദ്ധതിയെ കുറിച്ച് അമേരിക്ക പോലും ഈ അടുത്ത് മാത്രമാണ് മൗനം വെടിഞ്ഞത്’, അദ്ദേഹം പറഞ്ഞു.
തിരിച്ചടക്കാൻ സാധിക്കാത്ത കടങ്ങൾ മൂലം മറ്റു രാജ്യങ്ങൾക്കെതിരെ ചൈന സ്വീകരിക്കുന്ന നടപടിയെയും ഇദ്ദേഹം വിമർശിച്ചു.തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത പണത്തിന്റെ പേരില്‍ ശ്രീലങ്കയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് ചൈനീസ് നിയന്ത്രണത്തിലേക്ക് മാറ്റാനാണ് ചൈന നിര്‍ദ്ദേശിച്ചത്, എന്നാൽ അമേരിക്കയാണെങ്കില്‍ ആ ബാധ്യത ക്ഷമിക്കുമായിരുന്നുവെന്ന് പില്‍സ്ബറി പറഞ്ഞു.
Post Your Comments