Latest NewsNewsInternational

വീണ്ടും വ്യാജചിത്രവുമായി പാക്കിസ്ഥാന്‍; പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു

ഇന്ത്യൻ യുവതിയുടെ വ്യാജചിത്രം പോസ്റ്റ് ചെയ്‌ത പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്‌തു. ‘നമ്മുടെ ഭരണഘടനയുടെ മതേതര മൂല്യങ്ങൾ’ എന്ന പ്ലക്കാർഡുമായി യുവതി നിൽക്കുന്ന ചിത്രം മോർഫ് ചെയ്‌ത്‌ പോസ്റ്റ് ചെയ്‌തതിനാലാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തത്‌.

മുൻപും ഇത്തരത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ വ്യാജചിത്രങ്ങൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ വാർഷിക പൊതു ചർച്ചയിലാണ്‌ ഇന്ത്യക്കെതിരെ വ്യാജ ആരോപണങ്ങളും ചിത്രങ്ങളും പാകിസ്ഥാൻ പ്രദർശിപ്പിച്ചത്. പാകിസ്ഥാനെതിരെ സഭയിൽ ആഞ്ഞടിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ പ്രതിരോധിക്കാനാണ്‌ പാകിസ്ഥാൻ പ്രതിനിധി മലീഹ ലോധി ഗാസയിലെ പൺകുട്ടിയുടെ ചിത്രം കശ്മീരിലേതെന്ന് പ്രസ്താവിച്ച് ഉയർത്തിക്കാണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button