Latest NewsNewsInternational

നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാൻ നടപടികളുമായി പാക് അഴിമതി വിരുദ്ധ വിഭാഗം

ഇസ്ലാമബാദ്: പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാൻ കർശന നടപടികളുമായി പാകിസ്ഥാൻ. യാത്രാ നിരോധന പട്ടികയിൽ ഷെരീഫിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എൻഎബി ലഹോർ ഘടകം ഇസ്‌ലാമാബാദിലെ കേന്ദ്ര ആസ്ഥാനത്തേക്ക് എഴുതിയിട്ടുണ്ട്. പാനമ രേഖകളിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയിൽ ഷെരീഫിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. കൂടാതെ ലണ്ടനിൽ അനധികൃതമായി സ്വത്തുണ്ടെന്ന കുറ്റവും ഷെരീഫിനും കുടുംബാംഗങ്ങൾക്കും എതിരെയുണ്ട്.

ജൂലൈയിൽ ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞിരുന്നു. തുടർന്ന് സുപ്രീം കോടതി വിധിയെത്തുടർന്നു സെപ്റ്റംബർ എട്ടിന് ഷെരീഫിനും മക്കൾക്കും മരുമകനുമെതിരെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) മൂന്നു കേസുകൾ റജിസ്റ്റർ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടു കോടതി നടപടിക്രമങ്ങളിൽ സ്ഥിരമായി ഹാജരാകാതിരുന്ന ഷെരീഫിന്റെ മക്കൾ കുറ്റക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button