Latest NewsNewsIndia

ഇന്ത്യയിലെ ഓരോ പൗരന്റേയും മുഴുവന്‍ രേഖകളും വിവരങ്ങളും കേന്ദ്രസര്‍ക്കാറിന്റെ കൈകളില്‍ : ഇതിനായി 6 ലക്ഷം കോടി രൂപ നീക്കി വെച്ച് കേന്ദ്രം

ന്യൂഡല്‍ഹി : അമേരിക്കന്‍ ക്രെഡിറ്റ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയതിന് പിന്നാലെ, പുതിയൊരു സ്വപ്‌ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുന്നു. വണ്‍ ബില്യണ്‍-വണ്‍ബില്യണ്‍-വണ്‍ ബില്യണ്‍ കണക്ടിവിറ്റി ദൗത്യമെന്നാണ് ഇതിന് പേര്. നൂറുകോടി ആധാര്‍ നമ്പറുകളും നൂറുകോടി ബാങ്ക് അക്കൗണ്ടുകളും നൂറുകോടി മൊബൈലുകളും പരസ്പരം ലിങ്ക് ചെയ്യുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ പൗരന്മാരുടെ സമ്പൂര്‍ണ വിവരങ്ങള്‍ സര്‍ക്കാരിന് ഒരു വിരല്‍ത്തുമ്പില്‍ കൊണ്ടുവരികയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഉന്നത മൂല്യമുള്ള കറന്‍സി നോട്ടുകളുടെ ഉപയോഗം കഴിയുന്നത്ര കുറച്ച് ഡിജിറ്റലൈസേഷന്‍ കൂടുതല്‍ വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആറുലക്ഷം കോടി രൂപയുടെയെങ്കിലും ഹൈ വാല്യൂ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുകയാണ് പടിപടിയായി സര്‍ക്കാര്‍ ലക്ഷ്യമിടുന്ന കാര്യം. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ഡിജിറ്റല്‍ പേയ്‌മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.
വണ്‍ പ്ലസ് വണ്‍ പ്ലസ് വണ്‍ പ്ലസ് ഉടന്‍ തന്നെ നൂറുകോടിയിലെത്തുമെന്ന ഉത്തമ വിശ്വാസം സര്‍ക്കാരിനുണ്ട്. ഇതിനായി ലക്ഷ്യം കൈവരിക്കുന്നതിനുള്ള തീയതിയൊന്നും മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകില്ലെന്നാണ് സൂചന. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് മൂഡീസ് നല്‍കിയ റേറ്റിങ്,

നോട്ടസാധുവാക്കലിനുശേഷമുണ്ടായ ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധനയിലൂടെ കൈവരിച്ചതാണെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. 2017 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഇപ്പോള്‍ ക്രയവിക്രയത്തിലുള്ള ഹൈ വാല്യു നോട്ടുകളുടെ മൂല്യം 12 ലക്ഷം കോടി രൂപയാണ്. 2016 നവംബറില്‍ ഇത് 15.44 ലക്ഷം കോടിയായിരുന്നു. ഉന്നത മൂല്യമുള്ള നോട്ടുകളുടെ വിനിമയം ഏറെക്കുറെ നിയന്ത്രിക്കാനായതും അത്തരം ഇടപാടുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ വ്യാപകമാക്കാനായതും സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സുതാര്യമാക്കിയിട്ടുണ്ട്.

സംശയകരമായ ഇടപാടുകള്‍ നിയന്ത്രിക്കാനായതാണ് മറ്റൊരു നേട്ടം. ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം ഇടപാടുകളുടെ എണ്ണം 2015-16 കാലയളവില്‍ 61,316 ആയിരുന്നെങ്കില്‍, 2016-2017 കാലയളവില്‍ 3,61,214 ആയി വര്‍ധിച്ചു. കണക്കില്‍പ്പെടാത്ത പണവും കൂടുതലായി കണ്ടെത്തി. 2016-17 കാലയളവില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത പണം തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 38 ശതമാനം കൂടുതലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 3.3 ലക്ഷം കോടി രൂപ മൂല്യമുള്ള 110 കോടി സാമ്പത്തിക ഇടപാടുകള്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ മുഖേനയായി.

73 കോടി അക്കൗണ്ടുകളിലായി 52 കോടി ആധാറുകള്‍ ലിങ്ക് ചെയ്തു. നോട്ടസാധുവാക്കലും ജി.എസ്.ടിയും ആധാര്‍ ലിങ്കിങ്ങും പ്രതീക്ഷിച്ച വിജയം നല്‍കുന്നുവെന്നതിന് തെളിവാണ് ഈ കണക്കുകളെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. സമ്പൂര്‍ണമായും ആധാറുകള്‍ ലിങ്ക് ചെയ്യുന്നതോടെ, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ സുസ്ഥിരമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button