മുംബൈ: 40 ാം വയസ്സില്‍ മുന്‍ മിസ് ഇന്ത്യ ഡയാനാ ഹെയ്ഡന്‍ വീണ്ടും കൃത്രിമഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നു. ഉപയോഗിക്കുന്നത് മൂന്നു വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിക്കപ്പെട്ട അണ്ഡമാണ്. താരം ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. കൃത്രിമ ഗര്‍ഭധാരണത്തിലൂടെയായിരുന്നു 2016 ല്‍ ഇവര്‍ ആദ്യം അമ്മയായതും. അന്ന് ഡയാന എട്ടു വര്‍ഷം മുമ്പ് ശീതീകരിച്ച് സൂക്ഷിക്കപ്പെട്ട അണ്ഡമാണ് ഉപയോഗിച്ചത്.
ഡയാനയുടെ കാര്യത്തില്‍ ഇടപെട്ടിരിക്കുന്ന വിദഗ്ദ്ധ ഡോ: നന്ദിത ഫല്‍ഷേറ്റ്കറാണ്. ശനിയാഴ്ച ഒരു ഫാഷന്‍ഷോയ്ക്ക് മുംബൈയില്‍ എത്തിയ ഡയാനാ ഹെയ്ഡന്‍ വന്ധത കൊണ്ട് വലയുന്നവര്‍ക്കായി ദൈവം അയച്ച മാലാഖകളാണ് ഐവിഎഫ് ഡോക്ടര്‍മാര്‍ എന്നായിരുന്നു പ്രതികരിച്ചത്. ഇരട്ടക്കുട്ടികള്‍ ആണെന്നത് കൂടുതല്‍ സന്തോഷം പകരുന്നതാണെന്നും അവരുടെ പിറവിക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് താനെന്നും താരം പറഞ്ഞു. അമേരിക്കക്കാരനായ കോളിന്‍ ഡിക്കിനെ 40 കാരിയായ ഡയാനാ ഹെയ്ഡന്‍ പ്രണയിച്ച് വിവാഹം കഴിച്ചയാളാണെങ്കിലും ഗര്‍ഭധാരണം തടസ്സമാകുന്ന വിധത്തിലുള്ള ശാരീരികാവസ്ഥ ആയതിനെ തുടര്‍ന്ന് ഇവര്‍ കുട്ടികളില്ലാതെ വിഷമിച്ച സാഹചര്യത്തിലാണ് ഡയാന കൃത്രിമ ഗര്‍ഭധാരണം പരീക്ഷിച്ച് വിജയിച്ചത്.
മുംബൈയിലെ വിദഗ്ദ്ധര്‍ 50,000 രൂപ വരെയാണ് അസുഖം ഉള്‍പ്പെടെ പല കാരണങ്ങളാല്‍ ഗര്‍ഭധാരണം വൈകിപ്പിക്കാന്‍ ഏറ്റവും സൗകര്യമായി മാറുന്ന കൃത്രിമ ഗര്‍ഭധാരണത്തിനായി അണ്ഡം ശീതികരിച്ച് സൂക്ഷിക്കുന്നതിന് ഈടാക്കുന്നത്. ഇങ്ങിനെ മൈനസ് 196 ഡിഗ്രിയില്‍ പത്തു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൃത്രിമഗര്‍ഭധാരണമാര്‍ഗ്ഗം കൂടുതല്‍ മെച്ചപ്പെട്ടതിന്റെ സൂചനയാണ് ഡയാനയുടെ ഗര്‍ഭധാരണത്തിലൂടെ വെളിവാകുന്നതെന്ന് വിദഗ്ദ്ധ ഡോ: നന്ദിത ഫല്‍ഷേറ്റ്കര്‍ പറഞ്ഞു.
Post Your Comments