ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനോട് ചരിത്രം പഠിക്കാന്‍ ആവശ്യപ്പെട്ട് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ രംഗത്ത്. ശശി തരൂര്‍ പദ്മവാതി സിനിമയുടെ പേരില്‍ ഉണ്ടായവിവാദങ്ങളുടെ പശ്ചത്താലത്തില്‍ പഴയ രാജാക്കന്‍മാരെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നത്. ഇതിനു എതിരെയാണ് കോണ്‍ഗ്രസ് നേതാവും രാജകുടുംബാംഗമായ ജോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്. ശശി തരൂര്‍ ചരിത്രം പഠിക്കണം. ഞാന്‍ എന്റെ പൂര്‍വ ചരിത്രത്തില്‍ അഭിമാനിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബ്രിട്ടീഷുകാര്‍ ജനദ്രോഹകരമായ നടപടികള്‍ സ്വീകരിച്ച വേളയില്‍ പഴയ രാജാക്കന്‍മാര്‍ക്ക് അഭിമാനക്ഷതമൊന്നും തോന്നിയില്ല. എന്നാല്‍ ഇപ്പോള്‍ രാജാക്കന്‍മാരുടെ അഭിമാനം സംരക്ഷിക്കാനായി ചിലര്‍ നടക്കുന്നു. ഇവര്‍ സിനിമാക്കാരെ അതിന്റെ പേരില്‍ ദ്രോഹിക്കാന്‍ ശ്രമിക്കുന്നതായി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു എതിരെയാണ് രാജകുടുംബാംഗമായ സിന്ധ്യ രംഗത്തു വന്നത്. പ്രസ്താവന വിവാദമായതോടെ തരൂര്‍ നിലപാട് മയപ്പെടുത്തി. താന്‍ പറഞ്ഞത് രജപുത്ത് വിഭാഗക്കാരെ ഉദ്ദേശിച്ച് അല്ല മറിച്ച് ബി.ജെ.പി അനുഭാവികളെയാണെന്നു അദ്ദേഹം വിശദീകരിച്ചിരുന്നു.
Post Your Comments