ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ റിലീസ് വൈകുമെന്നു സൂചന. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് സെന്‍സറിംഗിന് അയച്ച ചിത്രം തിരിച്ചയച്ചു. അപേക്ഷ പൂര്‍ണമായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വീണ്ടും സെന്‍സറിംഗിനു വിധേയമാക്കാനാണു നീക്കമെന്നാണു റിപ്പോര്‍ട്ടുകള്‍.
ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെന്‍സര്‍ ബോര്‍ഡിനു സമര്‍പ്പിച്ചത്. ചിത്രങ്ങള്‍ ബോര്‍ഡ് ചട്ടങ്ങളനുസരിച്ച് 61 ദിവസത്തിനുള്ളില്‍ സെന്‍സര്‍ ചെയ്തു നല്കിയാല് മതി. നിര്‍മാതാക്കള്‍ പറയുന്നത് ഡിസംബര്‍ ഒന്നിനു ചിത്രം റിലീസ് ചെയ്യുമെന്നാണ്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് സെന്‍സറിംഗ് പൂര്‍ത്തിയാക്കി ചിത്രം കൈമാറിയില്ലെങ്കില്‍ റിലീസ് വീണ്ടും നീളും.
രജ്പുത് കര്‍ണി സേന പദ്മാവതി പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ കത്തിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ്. ദീപിക റാണി പദ്മാവതിയായും രണ്‍വീര്‍ അലാവുദിന്‍ ഖില്‍ജിയായും ചിത്രത്തില്‍ എത്തുന്നു. ചിറ്റോര്‍ഗഡ് കോട്ട ആക്രമിച്ച അലാവുദിന്‍ ഖില്‍ജിക്ക് കീഴില്‍ മുട്ടുമടക്കാതെ ജീവത്യാഗം നടത്തിയ പോരാളിയാണ് രാജ്ഞിയെന്ന് കര്‍ണി സേന പറയുന്നു.
Post Your Comments