ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇനി കസബ് ജയന്തിയും അഘോഷിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡ. ടിപ്പു ജയന്തി ആഘോഷിച്ചതിനെതീരെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കര്‍ണാടകയില്‍ ക്രിമനിലുകളുടെ താവളമാവുകയാണെന്നും എകദേശം 9 ലക്ഷം ബംഗ്ലാദേശ് അഭയാര്‍ഥികളാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു.
ബംഗളൂരു, ബെല്‍ഗാം, ബീജാപൂര്‍, ഹൂബ്ലി, ധര്‍വാദ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിങ്ങള്‍ക്കവരെ കാണാം. അവർ ചിലപ്പോൾ നിങ്ങളുടെ അടുത്ത് തന്നെ ബോംബ് വെച്ചേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.കര്‍ണാടകയിലെ കിട്ടുര്‍ ചിന്നമ്മ ആഘോഷത്തെ സിദ്ധരാമയ്യ തിരസ്കരിച്ചതെന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. കര്‍ണാടകയുടെ ചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് കിട്ടുര്‍ ചിന്നമ്മ ആഘോഷമെന്നും ഹെഗ്ഡ പറഞ്ഞു.
Post Your Comments