Latest NewsNewsIndia

സിദ്ധരാമയ്യ ഇനി കസബ്​ ജയന്തിയും ആഘോഷിക്കും: 9 ലക്ഷം ബംഗ്ലാദേശ്​ അഭയാര്‍ഥികൾ സംസ്ഥാനത്തുണ്ട്: ആരോപണവുമായി കേന്ദ്ര മന്ത്രി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇനി കസബ്​ ജയന്തിയും അഘോഷിക്കുമെന്ന്​ കേന്ദ്രമ​​ന്ത്രി അനന്ത്​ കുമാര്‍ ഹെഗ്​ഡ. ടിപ്പു ജയന്തി ആഘോഷിച്ചതിനെതീരെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കര്‍ണാടകയില്‍ ക്രിമനിലുകളുടെ താവളമാവുകയാണെന്നും എകദേശം 9 ലക്ഷം ബംഗ്ലാദേശ്​ അഭയാര്‍ഥികളാണ്​ സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു​.

ബംഗളൂരു, ബെല്‍ഗാം, ബീജാപൂര്‍, ഹൂബ്ലി, ധര്‍വാദ്​ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിങ്ങള്‍ക്കവരെ കാണാം. അവർ ചിലപ്പോൾ നിങ്ങളുടെ അടുത്ത് തന്നെ ബോംബ് വെച്ചേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.കര്‍ണാടകയിലെ കിട്ടുര്‍ ചിന്നമ്മ ആഘോഷത്തെ സിദ്ധരാമയ്യ തിരസ്​കരിച്ചതെന്തുകൊ​ണ്ടെന്നും അ​ദ്ദേഹം ചോദിച്ചു. കര്‍ണാടകയുടെ ചരിത്രവുമായും സംസ്​കാരവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്​ കിട്ടുര്‍ ചിന്നമ്മ ആഘോഷമെന്നും ഹെഗ്​ഡ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button