Latest NewsCinemaKollywood

വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ചുവപ്പ് കാർഡ് ; കോളിവുഡ് സുന്ദരി പ്രതിസന്ധിയിൽ

എങ്ങോട്ടു തിരിഞ്ഞാലും കോളിവുഡ് സുന്ദരി തൃഷയ്ക്ക് പ്രതിസന്ധികളാണ്. ഇപ്പോഴുള്ള ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുമെന്നുള്ള അങ്കലാപ്പിലാണ് താരമിപ്പോൾ .തൃഷയും നടൻ വിക്രവും അഭിനയിച്ചു ഹിറ്റ് ആക്കിയ സാമി എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നെന്നും എന്നാൽ ചിത്രീകരണം നടക്കുന്നതിനിടയിൽ തൃഷ ചിത്രത്തിൽ നിന്നും പിന്മാറിയെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.ചിത്രത്തിലെ വേഷവും തിരക്കഥയും തൃപ്തിപ്പെടാത്തതു കാരണം നടി ചിത്രം ഉപേക്ഷിച്ചതാണെന്നുള്ള വാർത്തകളും വന്നു.

ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് നടിയ്‌ക്കെതിരെ പരാതിയുമായി പ്രൊഡ്യൂസഴ്സ്‌ കൗൺസിലിനെ സമീപിച്ചിരിക്കുകയാണ്.നടിയ്ക്ക് ചുവപ്പു കാർഡ് നൽകണമെന്നും മറ്റു സിനിമകളിൽ അഭിനയിക്കാൻ അനുവദിക്കരുതെന്നും അല്ലെങ്കിൽ തൃഷ കാരണം നഷ്‌ടമായ തുക തിരികെ നൽകണമെന്നുമാണ് നിർമ്മാതാവിന്റെ ആവശ്യം. തൃഷ മുന്നറിയിപ്പില്ലാതെ പിന്മാറിയത് കാരണം വൻ തുകയാണ് നിർമ്മാതാവിന് നഷ്ടം വന്നിരിക്കുന്നത്.ഈ സന്ദർഭം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് തൃഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button