ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ മുങ്ങിത്താഴുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ മുന്നറിയിപ്പ്. ആഗോള താപനത്തിന്റെ ഫലമായുള്ള ലോക താപനം മൂലമാണ് നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി താഴുന്നത്. നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇപ്രകാരം മുങ്ങിത്താഴുന്നതില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബൈയും മാംഗളൂരുവും ഉണ്ടെന്ന് നാസ ഗവേഷണസംഘം കണ്ടെത്തി.
നൂറുവര്‍ഷത്തിനുള്ളില്‍ സമുദ്രജലനിരപ്പ് ഇപ്പോഴുള്ളതില്‍ നിന്ന് കൂടുതല്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ആന്ധ്രയിലെ കാക്കിനട, മഹാരാഷ്ട്രയിലെ മുംബൈ, കര്‍ണാടകയിലെ മംഗളുരു എന്നിവിടങ്ങളിലെ ജലനിരപ്പ് ഭാവിയില്‍ ഉയരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. കൊല്‍ക്കത്ത, മുംബൈ നഗരങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. തുറമുഖ നഗരങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.
ഇതേ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഇന്ത്യയില്‍ നിന്ന് 14000 ചതുരശ്ര കരഭാഗം അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഒരു വിഭാഗം ജനത അഭയാര്‍ത്ഥികളായി തീരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ സമുദ്രാന്തരീക്ഷ വിഭാഗത്തിന്റെ പഠനങ്ങളും ഇതേ കണ്ടെത്തലിലാണ്. അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക് സിറ്റിക്കും ഈ ഭീഷണിയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
Post Your Comments