ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രായപരിധിയുടെ കാര്യത്തില്‍ സുപ്രധാന തീരുമാനത്തിനു സാധ്യത. പരീക്ഷയുടെ പരിഷ്കാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബാസ്വന്‍ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ചു. നിലവില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള കൂടിയ പ്രായപരിധി 32 വയസാണ്. ഇത് കുറയ്ക്കണമെന്നു ബാസ്വന്‍ സമിതി നിര്‍ദേശിക്കുന്നു. ഇതിനു പുറമെ പരീക്ഷാഘടനയില്‍ മാറ്റം വരുത്തണമെന്നും സമിതി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.
പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്.
Post Your Comments