വാരണാസി: അശ്ലീല സൈറ്റുകള്‍ തുറക്കാന്‍ ശ്രമിച്ചവർക്ക് എട്ടിന്റെ പണിയുമായി ബനാറസ് ഹിന്ദു യുണിവേഴ്സിറ്റി. അശ്ളീല ദൃശ്യങ്ങൾ കാണാൻ തോന്നുന്നവര്‍ക്ക് ഇനി ഭജന ഗീതം കേള്‍ക്കാം. സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ ഭജന ഗീതങ്ങളാണ് കേൾക്കുന്നത്. ബനാറസ് ഹിന്ദു യൂണിവേഴ് സിറ്റി യിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ന്യൂറോളജിസ്റ്റാണ് (ഐ.എം.എസ്- ബി എച് യു ) ‘ഹര് ഹര് മഹാദേവ്’ എന്ന ആപ്പ് ആവിഷ്കരിച്ചത്.
ആറ് മാസം കൊണ്ടാണ് ഇത് ഉണ്ടാക്കിയെടുത്തതെന്ന് ഡോക്ടര്‍ വിജയ്നാഥ് മിശ്ര പറഞ്ഞു. മോശമായ സന്ദേശങ്ങള്‍, തെറ്റായ വാക്കുകള്‍ എന്നിവയും ബ്ലോക്ക് ചെയ്യപ്പെടും. ഒരിക്കല്‍ ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നീട് എപ്പോഴെങ്കിലും അശ്ലീല സൈറ്റുകള്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഭജന്‍ ഗീതം പാടുന്നതാണ്. 3800 ഓളം സൈറ്റുകള്‍ നിലവില്‍ ഈ ആപ്പ് ബ്ലോക്ക് ചെയ്യുന്നതാണ്.
Post Your Comments