KeralaLatest NewsNews

തൊണ്ടിമുതല്‍ തൂക്കി വിറ്റു: പോലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂര്‍: തൊണ്ടിമുതൽ തൂക്കി വിറ്റ സംഭവത്തില്‍ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തു. എഎസ്‌ഐ ഉള്‍പ്പെടെ അഞ്ച് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. പിടിച്ചെടുത്ത മണൽ ലോറിയാണ് ഇവർ തൂക്കി വിറ്റത്. പരിശോധനയ്ക്കിറങ്ങിയ പൊലീസുകാര്‍ പട്ടുവത്ത് വെച്ച് കണ്ട മണൽ ലോറി കസ്റ്റഡിയിലെടുക്കാൻ സ്റ്റേഷനിലേക്ക് അറിയിക്കുകയും തുടർന്ന് എഎസ്‌ഐയും മറ്റൊരു പൊലീസുകാരനും കൂടി സ്ഥലത്തെത്ത്തിയപ്പോൾ ലോറി ഡ്രൈവർ ലോറി ഉപേക്ഷിച്ചു ഓടി രക്ഷപെടുകയുമായിരുന്നു.

ഇയാളുടെ പിറകെ ഓടിയ പോലീസുകാർ തിരികെ വന്നപ്പോൾ ലോറി കത്തുന്നതാണ് കണ്ടത്. തുടർന്ന് സംഭവം റിപ്പോർട്ട് ചെയ്യാതെ ലോറി ആക്രിക്കടയിൽ തൂക്കി വിൽക്കുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി. എഎസ്‌ഐ ഉള്‍പ്പടെ അഞ്ച് പൊലീസുകാര്‍ വീഴ്ചവരുത്തിയെന്നായിരുന്നു ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ‘ലോറി കത്തിയ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ല, കേസെടുക്കാതെ സംഭവം മറച്ചുവെച്ചു, തൊണ്ടിമുതല്‍ മറിച്ച്‌ വിറ്റു’ തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ലോറി പൊലീസുകാര്‍ തന്നെയാണ് ആക്രിക്കടയിലെത്തിച്ചതെന്ന് കടയുടമയും മൊഴി നല്‍കിയിട്ടുണ്ട്.കെജെ മാത്യു, നവാസ്, രമേശന്‍, റിജോ നിക്കോളാസ്, സജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സംഭവം എസ്‌ഐയെ അറിയിച്ചിരുന്നുവെന്നാണ് നടപടിക്ക് വിധേയനായ എഎസ്‌ഐയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button