പാട്ന: ശരത് യാദവിന് തിരിച്ചടി. ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച തർക്കത്തിൽ നിതീഷ് കുമാറിന് പരിഗണന. ഔദ്യോഗിക വിഭാഗമായ നിതീഷ് കുമാറിന് അമ്പ് ചിഹ്നം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നൽകി.
ശരത് യാദവ് ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പിനു അവകാശവാദമുന്നയിച്ച് നൽകിയ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ്.
പാര്‍ട്ടി സ്ഥാപക നേതാവും രാജ്യസഭാ കക്ഷി നേതാവുമായിരുന്ന ശരത് യാദവ് കോണ്‍ഗ്രസ്-ആര്‍ജെഡി ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിമത ശബ്ദം ഉയര്‍ത്തിയത്. ഓഗസ്റ്റിലാണ് പാര്‍ട്ടി ചിഹ്നം ആവശ്യപ്പെട്ട് യാദവ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
Post Your Comments