ന്യൂഡല്‍ഹി: ശരദ് യാദവിനോട് നിര്‍ദ്ദേശവുമായി നിതീഷ് കുമാര്‍. ബിജെപി ബന്ധം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ശരദ് യാദവിനോട് പുറത്തേക്ക് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് നിതീഷ് പറയുന്നു.
അദ്ദേഹത്തിന് ഇഷ്ടമുള്ള പാര്‍ട്ടിയിലേക്ക് പോകാം. ബിജെപിയുമായി കൂട്ടുകൂടാന്‍ പാര്‍ട്ടിയാണ് തീരുമാനിച്ചതെന്നും ശരദ് യാദവിന് ആ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പാര്‍ട്ടിവിട്ട് പോകാമെന്നും നിതീഷ് പറയുന്നു.
Post Your Comments