Latest NewsKeralaCinemaNews

ജയന്‍ സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് സമ്മാനിച്ചു

ജയന്‍ സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് സമ്മാനിച്ചു.നടന്‍ ജയന്റെ സ്മരണയ്ക്കായി കൊല്ലം ജയന്‍ ഫൗണ്ടേഷനും തൃശൂര്‍ ജയന്‍ സാംസ്‌കാരിക സമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ജയന്‍ സ്മാരക ചലച്ചിത്ര മാധ്യമ പത്രപ്രവര്‍ത്തകനും കേരള സംഗീതനാടക അക്കാദമി എഡിറ്ററുമായ ഭാനുപ്രകാശിന് മന്ത്രി കെ.കെ. ശൈലജ സമ്മാനിച്ചു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ‘അഭ്രകാമനകളുടെ ആദ്യപുരുഷന്‍’ എന്ന ലേഖനം ഉള്‍പ്പെടെ 37-ഓളം ജയന്‍ പഠനങ്ങളെ മുന്‍നിര്‍ത്തിയാണ് ഭാനുപ്രകാശിന് അവാര്‍ഡ്. നടന്‍ ജോസ് ഭാനുപ്രകാശിനെ പൊന്നാട അണിയിച്ചു. മജീഷ്യന്‍ മുതുകാട് പ്രശസ്തിപത്രം നല്‍കി. ജയന്‍ സിനിമയിലഭിനയിക്കുമ്പോള്‍ പതിവായി ഉപയോഗിച്ചിരുന്ന വാച്ച് ജയന്റെ സഹോദരപുത്രന്‍ കണ്ണന്‍ നായര്‍ ചടങ്ങില്‍വച്ച് ഭാനുപ്രകാശിന് സമ്മാനിച്ചു. പ്രൊഫ. അലിയാര്‍, മായ വിശ്വനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button