CinemaKeralaIndiaNewsInternational

പൊതു ജനങ്ങൾക്ക് പാസ്സില്ല; ചലച്ചിത്രമേള കോടതി കയറും

കേരളത്തിലെ സിനിമാ ആരാധകര്‍ ഉല്‍സവമായി കൊണ്ടാടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കോടതി കയറുന്നു. തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കുന്ന ചലച്ചിത്രമേള കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നിഷേധിച്ച നടപടിയാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്. ഡെലിഗേറ്റ് പാസ് പരിമിതപ്പെടുത്തിയ ചലച്ചിത്ര അക്കാദമിയുടെ നടപടിക്കെതിരെ നിയമയുദ്ധത്തിന് തയാറെടുക്കുകയാണ് സിനിമാ പ്രവര്‍ത്തകരും ആരാധകരും. ആവശ്യത്തിന് ഡെലിഗേറ്റ് പാസ് അനുവദിക്കാതെ വെറും രണ്ടുമണിക്കൂറിനുള്ളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടി അവസാനിപ്പിച്ച അക്കാദമിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും ആലോചനയുണ്ട്. ചലച്ചിത്ര മേള തുടങ്ങിയ കാലം മുതല്‍ മുടങ്ങാതെ കാണുന്ന പ്രേക്ഷകര്‍ക്ക് പോലും പാസിന് അപേക്ഷിക്കാന്‍ കഴിയാത്തതാണ് അക്കാദമിയെ നിയമക്കുരുക്കില്‍ എത്തിച്ചിരിക്കുന്നത്. റെയില്‍വേ താല്‍ക്കാല്‍ സംവിധാനം പോലെ ചലച്ചിത്രമേളയുടെ പാസിന്റെ അപേക്ഷ സ്വീകരിക്കുന്ന പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയ അക്കാദമിക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. ഓണ്‍ലൈനിലൂടെയല്ലാതെ അക്കാദമി ഓഫീസിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഇക്കുറി നിഷേധിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button