Latest NewsIndiaNews

ക്യാപ്റ്റനായത് എങ്ങനെയെന്ന വെളിപ്പെടുത്തി ധോണി

കരിയറില്‍ വഴിത്തിരിവായ ട്വന്റി-20 ലോകകപ്പ് നേടാന്‍ കാരണമായ സംഭവവികാസങ്ങളും, എങ്ങനെ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ സാധിച്ചു എന്നും വെളിപ്പെടുത്തി മഹേന്ദ്ര സിങ് ധോണി.

” ഇന്ത്യന്‍ ടീം 2007ലെ ഏകദിന ലോകകപ്പിന്റെ പ്രാഥമിക റൌണ്ടില്‍ വെച്ചുതന്നെ പുറത്തായി. ട്വന്റി-20 ലോകകപ്പ് ഇതിനു ശേഷമാണ് തുടങ്ങിയത്. തുടർന്ന് പുതിയ ഒരു ക്യാപ്റ്റന്‍ വേണമെന്ന നിര്‍ദേശം വരുകയും തന്നെ സെലക്‍ടര്‍മാര്‍ തെരഞ്ഞെടുക്കുകയുമായിരുന്നു. താൻ നായകനെ തെരഞ്ഞെടുക്കാനുള്ള ഒരു യോഗത്തിലും പങ്കെടുത്തിരുന്നില്ല. മാത്രമല്ല താൻ അന്ന് ടീമിലെ ജൂനിയര്‍ താരങ്ങളിലൊരാളായിരുന്നു” എന്നും ധോണി പറഞ്ഞു.

” അവര്‍ക്ക് എന്നെ നായകസ്ഥാനത്തേക്ക് എത്തിക്കാൻ പല കാരണങ്ങള്‍ തോന്നിയിരിക്കാം. തന്റെ മനസിലുള്ള ആശയങ്ങളും തീരുമാനവും കളിയേക്കുറിച്ച്‌ മുതിര്‍ന്ന താരങ്ങള്‍ ചോദിച്ചാല്‍ മടി കൂടാതെ അവരുമായി പങ്കുവയ്ക്കുമായിരുന്നു. എനിക്ക് സീനിയര്‍ താരങ്ങളുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെനും ധോണി വ്യക്തമാക്കി.

ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ പടയോട്ടമാണ് ധോണി നായകനായ ശേഷം കണ്ടത്. ട്വന്റി-20 ലോകകപ്പിന് പിന്നാലെ 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിത്തരാന്‍ ധോണിക്ക് സാധിച്ചതോടെ ടീം ഇന്ത്യയുടെ മുഖഛായ തന്നെ മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button