ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഡൽഹിലെ പുകമഞ്ഞിന്റെ പകുതിയോളം എത്തിയതെന്ന് റിപ്പോർട്ട്. നവംബർ ഏഴു മുതലാണ് പുകമഞ്ഞു ആരംഭിച്ചത്. ഇതിൽ 40 ശതമാനമാണ് ഗൾഫ് രാജ്യങ്ങളുടെ പങ്ക്. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ വായുശുദ്ധി ഗവേഷണ കേന്ദ്രമായ സഫർ (സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച്) വിഭാഗവും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
പഞ്ചാബ് – ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള മലിനീകരണം 25 ശതമാനവും ബാക്കിയുള്ള 35% ഡല്‍ഹി – എന്‍സിആറിൽനിന്നുള്ള (ദേശീയ തലസ്ഥാന മേഖല) മലിനീകരണവുമാണെന്നാണ് റിപ്പോർട്ട്. പഠന റിപ്പോർട്ട് വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്.
നവംബർ ആറു മുതൽ 14 വരെ ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന പൊടിക്കാറ്റാണു ഡൽഹിയിലേക്ക് എത്തിയതെന്നാണു കണ്ടെത്തൽ. നേരത്തേതന്നെ ഡൽഹിയിലെ വായുശുദ്ധി മോശമായിരുന്നെങ്കിലും നവംബർ എട്ടിനു ശരാശരി എയർ ക്വാളിറ്റി ഇൻഡെക്സ് 478 ആകുകയും മലിനീകരണത്തിന്റെ അളവ് ‘സെവിയെർ’ എന്ന വിഭാഗത്തിൽപെടുകയും ചെയ്തിരുന്നു.
Post Your Comments