Latest NewsKeralaNews

വീണ്ടും ഒരു ട്രാഫിക് സിനിമ ജീവിതത്തിൽ: 14 മണിക്കൂര്‍ ദൂരം പകുതി സമയം പോലുമെടുക്കാതെ പൂര്‍ത്തിയാക്കിയ തമീമാണ് താരം

കണ്ണൂർ: 31 ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞുമായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അടിയന്തര ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലേക്ക് ആംബുലൻസിൽ പുറപ്പെടുമ്പോൾ തമീമിന് ഇത് ലക്‌ഷ്യം കാണുമോ എന്ന് ആശങ്കയുണ്ടായിരുന്നു. ഹൃദയ സംബന്ധമായ രോഗം ബാധിച്ച 57 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹോസ്പിറ്റലിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിക്കാനായിരുന്നു തമീമിന്റെ ദൗത്യം.

കാസര്‍ ഗോഡ് ബദിയടുക്ക സ്വദേശികളായ സിറാജ് – ആയിഷ ദമ്ബതികളുടെ 57 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്താല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു മിനുട്ടില്‍ തുടര്‍ച്ചയായി നാലു ലിറ്റര്‍ ഓക്സിജന്‍ അവശ്യമായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ 108 ആംബുലന്‍സ് അധികൃതരുമായി ബന്ധപ്പെടുകയും മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

കേരളത്തിലെ മുഴുവന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുമായും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായി സംസാരിച്ച്‌ കണ്ണൂര്‍ റ്റു എസ്.സി.റ്റി എന്ന മിഷന്‍ രൂപീകരിക്കുകയായിരുന്നു. കാസര്‍ഗോഡ് സ്വദേശി തമീം കുഞ്ഞിനെ കൊണ്ടു പോകാനായുള്ള ആംബുലന്‍സിന്റെ അമരക്കാരനായി.  സഞ്ചരിക്കുന്ന വഴിയിലെ പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ വെളുപ്പിന് 3.15ന് തമീമിന്റെ ആംബുലൻസ് ലക്ഷ്യം കണ്ടു. കുട്ടിയെ കൊണ്ടുവരുന്ന കാര്യം മുന്‍കൂര്‍ അറിയിപ്പു ലഭിച്ചതിനാല്‍ പൊലീസും പൊതു ജനങ്ങളും വഴിയൊരുക്കി പരമാവധി സഹകരിച്ചിരുന്നു. വന്ന വഴിയില്‍ ഒരിടത്തും വാഹനം നൂറില്‍ താഴെ പോയില്ല. ആംബുലന്‍സിന് പോലീസ് പൈലറ്റ് നല്‍കി കൂടെയുണ്ടായിരുന്നു.

ആംബുലൻസിന്റെ കൂടെ തന്നെ ഐ സി യു വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എസ്‌കോർട്ടും ഉണ്ടായിരുന്നു. മറ്റൊരു ട്രാഫിക് സിനിമ ആക്കുകയായിരുന്നു തമീമിന്റെ ആംബുലൻസ് യാത്ര. പൊലീസും നാട്ടുകാരും ആംബുലന്‍സ് ഡ്രൈവേഴ്സ് സംഘടനയായ കെഎഡിടിഎ പ്രവര്‍ത്തകര്‍ ആംബുലന്‍സിനു വഴിയൊരുക്കാന്‍ ടൗണുകളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. സോഷ്യൽ മീഡിയയുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു ഈ ദൗത്യത്തിന്. ആറേകാല്‍ മണിക്കൂര്‍കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍ തമീം തിരുവനന്തപുരത്തേക്ക് ഡ്രൈവ് ചെയ്തു ചരിത്രത്തിൽ അസുലഭ മുഹൂർത്തത്തിന് ഉടമയാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button