KeralaLatest News

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

ചേലക്കര: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച നാല് സി.പി.ഐ മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ മന്ത്രിമാര്‍തന്നെ മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമാണെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും രമേശ് ചെന്നിത്തല. യു.ഡി.എഫ്. നയിക്കുന്ന പടയൊരുക്കത്തിന് ചേലക്കരയിൽ നൽകിയ സ്വീകരണത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

“ഇത് ഒരു അസാധാരണ നടപടിയല്ല എന്ന് പറഞ്ഞു കഴുകൈകിയ മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടച്ചങ്കല്ല ഓട്ടചങ്കാണുള്ളത്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഇടതുപക്ഷത്തെ പിരിച്ചുവിടണമെന്നും കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും” രമേശ് ചെന്നിത്തല.

അതേസമയം പ്രധാനമന്ത്രിയായ നരേന്ദ്രമോദി ഇന്ത്യയുടെ കാവല്‍ക്കാരനെന്ന നാട്യത്തില്‍വന്ന് ഇപ്പോള്‍ പോക്കറ്റടിക്കാരനായി മാറിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നത്. ആര്‍.എസ്.എസ്. അജണ്ട ഇവിടെ നടപ്പാക്കുന്നു. മോദി താജ്മഹലിനെയും കുത്തബ്മിനാറിനെയുമെല്ലാം രാഷ്ട്രീയമായി ലക്‌ഷ്യം വെക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം തീവിലയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനജീവിതം പന്താടുകയാണെന്നും” രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button