Latest NewsNewsInternational

ആഗോള വിപണിയില്‍ എണ്ണവില കുതിച്ച് ഉയരുമെന്ന് റിപ്പോര്‍ട്ട്

 

റിയാദ് : ആഗോള വിപണിയില്‍ എണ്ണ വില കുതിച്ച് ഉയരുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ വന്‍ശക്തികളായ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ശീതയുദ്ധം രൂക്ഷമാകുന്നു. ശീതയുദ്ധം പരസ്യമായ യുദ്ധത്തിലെത്തുമോ എന്നാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക. അങ്ങിനെയാണെങ്കില്‍ ലോകത്തെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കുമെന്ന്ണ് റിപ്പോര്‍ട്ട്.

സൗദിയും ഇറാനുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ ലോകം കടുത്ത ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങും. എണ്ണവില 500 ഇരട്ടിവരെ ഉയരുന്ന സാഹചര്യമുണ്ടാകും. ഇത് ലോകത്തെ നിശ്ചലാവസ്ഥയിലേക്ക് തള്ളിവിടുമെന്നും വിലയിരുത്തപ്പെടുന്നു.
ലോകത്തെ എണ്ണയുടെ മൂന്നിലൊന്ന് ഉദ്പാദിപ്പിക്കപ്പെടുന്നത് പശ്ചിമേഷ്യയിലാണ്. ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ എണ്ണയുദ്പാദനവും വിതരണവും തടസ്സപ്പെടും. സാമ്പത്തിക അടിത്തറ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ, എണ്ണയുദ്പാദക കേന്ദ്രങ്ങളാകും എതിരാളികള്‍ ആദ്യം ലക്ഷ്യമിടുകയെന്നതും പ്രതിസന്ധി രൂക്ഷമാക്കും.

യുദ്ധസമാനമായ അന്തരീക്ഷമുണ്ടാകുമ്പോള്‍ തന്നെ വിലയില്‍ അതിന്റെ പ്രതിഫലനമുണ്ടായേക്കാം. എല്ലാ രംഗത്തും ഇത് കടുത്ത മാന്ദ്യത്തിനിടയാക്കും. ഓഹരിവിപണി കൂപ്പുകുത്തുന്നതിനും ഇതിടയാക്കും.

1957-ലെ സൂയസ് പ്രതിസന്ധി സമാനമായൊരു സാഹചര്യത്തിന് ഇടയാക്കിയിരുന്നു. പ്രതിസന്ധിയോടെ ആഗോള എണ്ണവിപണിയിലെ പത്ത് ശതമാനത്തിന്റെ വരവ് നിലച്ചു. ഇത് അമേരിക്കയെയും യൂറോപ്പിനെയും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചു. അതിലും സങ്കീര്‍ണമായ പ്രതിസന്ധിയാകും പശ്ചിമേഷ്യയിലെ സംഘര്‍ഷം ബാക്കിയാക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.

എണ്ണ വില പെട്ടെന്ന് കുതിച്ചുയരുകയാണെങ്കില്‍ അത് ആഗോള സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുമെന്ന ആശങ്കയും ശക്തമാണ്. പണപ്പെരുപ്പത്തിനും ഇതിടയാക്കും. അതോടെ, ലോകത്തെ വളര്‍ച്ചാനിരക്ക് ഗണ്യമായി കുറയും. ഇത് ലോകത്തെ ഒരുപരിധിവരെ നിശ്ചലമാക്കുന്ന സാഹചര്യത്തിനാകും വഴിമരുന്നിടുക.

ഇറാനും സൗദിയും തമ്മിലുള്ള സംഘര്‍ഷം അടുത്തുടെ വലിയ തോതില്‍ മൂര്‍ച്ചിച്ചത് ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരിയുടെ തിരോധാനത്തോടെയാണ്. സൗദിയിലെത്തിയ ഹരീരി, താന്‍ രാജിവെക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഹരീരിയെക്കുറിച്ച് വിവരമൊന്നുമില്ല. ഹരീരിയുടെ സൗദി തടങ്കലിലാക്കിയിരിക്കുകയാണെന്നും അത് ലെബനനോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഭീകരസംഘടനയായ ഹിസ്ബുള്ള ആരോപിക്കുന്നു. ഇറാനാണ് ഹിസ്ബുള്ളയുടെ ശക്തിസ്രോതസ് എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button