ഡിസംബര്‍ ഒന്നുമുതല്‍ ആധാര്‍ ഫോണുമായി ബന്ധിപ്പിക്കാന്‍ ഔട്ട്ലറ്റുകളില്‍ പോകേണ്ടതില്ല. ഓണ്‍ലൈന്‍ വഴി വീട്ടിലിരുന്നുകൊണ്ടുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാം.
ഒറ്റത്തവണ പാസ് വേര്‍ഡ് (OPT) ഉപയോഗിച്ചാണ് പുതിയ രീതിയിലുള്ള ബന്ധിപ്പിക്കല്‍. മൂന്നു രീതിയില്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ടെലികോം അതോറിറ്റി ആധാര്‍ അധികൃതരെ ബന്ധപ്പെടുകയും പുതിയ രീതിക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.പുതിയ രീതി ശാരീരിക വൈകല്യമുള്ളവര്‍ക്കും പ്രായമായവര്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. .ഫെബ്രുവരി 6ന് മുൻപ് ഫോണ്‍ ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
Post Your Comments