ദുബായ്•ഫേസ്ബുക്കില്‍ പ്രവാചകന്‍ മൊഹമ്മദ് നബിയെ അവഹേളിച്ച കുറ്റത്തിന് ഇന്ത്യക്കാരനായ 34 കാരന്റെ വിചാരണ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ തുടങ്ങി.
കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. പോസ്റ്റിന്റെ ഉള്ളടക്കവും അര്‍ഥവും അറിയാതെയാണ് താന്‍ ഷെയര്‍ ചെയ്തതെന്ന് ഇയാള്‍ അവകശപ്പെട്ടു.
സെപ്റ്റംബര്‍ 30 ന് ബര്‍ദുബായ് പോലീസ് സ്റ്റേഷനിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതിയുടെ അക്കൗണ്ട് കാണാനിടയായ മറ്റൊരു ഇന്ത്യക്കാരന്‍ തന്നെയാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്.
“പ്രതിയായയാള്‍ ഫേസ്ബുക്കില്‍ പ്രവാചകന്റെ കാരിക്കേച്ചര്‍ പോസ്റ്റ് ചെയ്ത വിവരം സഹപ്രവര്‍ത്തകര്‍ പറഞ്ഞാണ് ഞാന്‍ അരിഞ്ഞത്. എന്റെ സുഹൃത്ത് അതിന്റെ ഒരു സ്കീന്‍ഷോട്ട് എടുത്ത് എന്നെ കാണിക്കുകയായിരുന്നു”- സംഭവം പോലീസില്‍ അറിയിച്ച ഇന്ത്യക്കാരന്‍ പറഞ്ഞു. ഫോട്ടോയോടൊപ്പം അവഹേളനപരമായ വാചകവും പ്രതി പോസ്റ്റ് ചെയ്തിരുന്നതായി ഇയാള്‍ പറഞ്ഞു.
പരാതിക്കാരനെയും കൂട്ടിയെത്തിയ പോലീസ് ബിസിനസ് ബേ പ്രദേശത്തെ ജോലി സ്ഥലത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.
കാരിക്കേച്ചറിന്റെ ഫോട്ടോകോപ്പിയും പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കേസിന്റെ അടുത്ത വിചാരണ നവംബര്‍ 27 നാണ്.
Post Your Comments