KeralaLatest NewsNews

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗത്വകാലാവധി : ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാറിന് തിരിച്ചടി

 

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വകാലാവധി തര്‍ക്കത്തില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് ഹൈക്കോടതി. ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലും നല്‍കിയ ഹര്‍ജിയിലാണിത്.

ബുധനാഴ്ച ഹര്‍ജി കോടതിയുടെ പരിഗണനയ്ക്കുവരും മുമ്പ് തന്നെ പ്രസിഡന്റായി എ. പത്മകുമാറും അംഗമായി കെ.പി. ശങ്കര്‍ദാസും ചുമതലയേറ്റിരുന്നു. ഇക്കാര്യം സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാര്‍ക്കുപകരം നിയോഗിക്കപ്പെട്ടവര്‍ക്ക് പദവിയില്‍ തുടരാനാകും. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

2015 നവംബര്‍ 12-നാണ് തങ്ങള്‍ മൂന്നുവര്‍ഷത്തെ കാലാവധിയോടെ ചുമതലയേറ്റതെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. കാലാവധി പൂര്‍ത്തിയാകാന്‍ ഒരുകൊല്ലംകൂടി ബാക്കിയിരിക്കേ ബോര്‍ഡിന്റെ കാലാവധി ഓര്‍ഡിനന്‍സിലൂടെ രണ്ടുകൊല്ലമാക്കിയതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യംചെയ്തത്. ദേവസ്വം ബോര്‍ഡ് പിടിച്ചടക്കാനുള്ള രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണിതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അത് തടയണമെന്നും ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്നും തങ്ങള്‍ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button