ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ ഒന്നാമാനായ ഹോണ്ട അടുത്തിടെ പുറത്തിറക്കിയ ഹോണ്ട ക്ലിഖ് എന്ന കുഞ്ഞൻ സ്കൂട്ടർ ഇന്ത്യൻ നിരത്തുകളിൽ ക്ലിക്കാകുന്നു. വിപണയിലെത്തി നാല് മാസം ആകുമ്പോൾ പതിനായിരം യൂണിറ്റ് ക്ലിഖ് വിൽക്കാനായെന്നും കുറഞ്ഞ വിലയും പതിവ് സ്കൂട്ടറുകളില്‍ നിന്നുമുള്ള വ്യത്യസ്‍ത രൂപവുമാണ് ഇതിന് പിന്നിലെന്നും ഹോണ്ട അറിയിച്ചു.
നവിക്ക് സമാനമായ കുഞ്ഞൻ സ്കൂട്ടറാണ് ക്ലിഖ് എങ്കിലും ഫീച്ചേര്‍സിലും രൂപത്തിലും ക്ലിഖ് നവിയെക്കാൾ ഏറെ മുന്നിൽ നിൽക്കുന്നു. കൂടാതെ ഇന്ത്യൻ വിപണിയിൽ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ് ക്ലിഖ്(102 കിലോ ഗ്രാം) അതിനാൽ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും ഇവനെ എളുപ്പത്തില്‍ കൈകാര്യം ചെയാൻ സാധിക്കും.
ആക്ടീവ ഐ മോഡലിന് കരുത്തേകുന്ന 109.19 സിസി എൻജിൻ തന്നെയായിരിക്കും ക്ലിഖിനെയും കരുത്തനാക്കുന്നത്. ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റവും, സ്പെഷ്യല്‍ ബ്ലോക്ക് പാറ്റേണ്‍ ഗ്രിപ്പ് ടയറുകളും കൂടുതൽ സുരക്ഷിതനാക്കുന്ന ക്ലിഖിന്റെ സ്റ്റാൻഡേർഡിന് 45966രൂപയും ഗ്രാഫിക്സ് മോഡലിന് 46462രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോ റൂം വില.
Post Your Comments