അടുത്ത വർഷത്തേയ്ക്കുള്ള ഹജ്ജ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി .ഓൺലൈൻ ആയും ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പകർപ്പെടുത്തത് പൂരിപ്പിച്ചും അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷകളുടെ കമ്പ്യൂട്ടർ പ്രിന്റ് ആണ് ഹജ്ജ് കമ്മറ്റിക്ക് സമർപ്പിക്കേണ്ടത് .അവസാന തീയതി ഡിസംബർ 7 .അടുത്ത വര്ഷം അപേക്ഷ പൂർണമായും ഓൺലൈൻ വഴിയാക്കും.ഇത്തവണ ഓൺലൈൻ അപേക്ഷകരെ പ്രോത്സാഹിപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും നിയോജക മണ്ഡലംതല ഹജ്ജ് ഹെൽപ് ഡെസ്ക് മുഖേനയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് ഹൗസ് അറിയിച്ചു
Post Your Comments