പുതിയ സവിശേഷതകളുമായി ഗൂഗിള്‍ മാപ്പ്. ഡ്രൈവിംഗ്, നാവിഗേഷന്‍, ട്രാന്‍സിറ്റ് തുടങ്ങിയ സംവിധാനങ്ങളാണ് ഗൂഗിള്‍ പരിഷ്കരിച്ചത്. കളര്‍ സ്കീമും ഐക്കണുകളും അപ്ഡേറ്റ് ചെയ്തു. ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് തങ്ങളുടെ താത്പര്യം അനുസരിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും.
കഫേ, പള്ളി, മ്യൂസിയം ,ആശുപത്രി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ക്കു പ്രത്യേക നിറവും ഐക്കണും ഉണ്ടായിരിക്കും. ഇതു വഴി സ്ഥലങ്ങള്‍ പെട്ടെന്നു കണ്ടെത്താന്‍ സാധിക്കും.
ഗൂഗിള്‍ അസിസ്റ്റന്റ്, സെര്‍ച്ച്, എര്‍ത്ത്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ലിസ് ഹണ്ട്, പ്രൊഡക്ട് മാനേജര്‍ എന്നിവ ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിക്കും. പുതിയ രീതിയിലുള്ള മാപ്പ് ആപ്പുകളും വെബ്സൈറ്റുകളിലും ലഭ്യമാകും. വ്യാഴത്തിന്റെ സ്വഭാവിക ഉപഗ്രഹങ്ങളെ മനസിലാക്കാനും ഗൂഗിള്‍ മാപ്പിലൂടെ ഇനി മുതല്‍ സാധിക്കും. എന്സലഡസ്, ഡയോണ്‍ , ഐപാറ്റസ്, റിയ, മിമാസ് എന്നീ ഉപഗ്രഹങ്ങളെക്കുറിച്ചാണ് പുതിയ സംവിധാനത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. പ്ലൂട്ടോ, വീനസ് എന്നിവയുടെയും നിരവധി ഉപഗ്രഹങ്ങളുടെയും രേഖാചിത്രങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഇനി മുതല്‍ ലഭിക്കും.
Post Your Comments