ബെയ്ജിങ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചൈനയിലെ എക്‌സ്പ്രസ് വേയില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ് നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.
അപകടത്തില്‍ 18 പേര്‍ക്ക് മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട പലവാഹനങ്ങള്‍ക്കും തീ പിടിക്കുകയും ചെയ്തു.
ഇരുപതോളം അഗ്‌നിശമനസേനാ വാഹനങ്ങളെയാണ് സംഭവസ്ഥലത്ത് നിയോഗിച്ചത്. മൂന്നുമണിക്കൂറിനു ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്.
കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്കിനും അപകടം വഴിവച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ അപകടസ്ഥലത്തു വച്ച് സെല്‍ഫിയെടുത്ത റേഡിയോ ജോക്കിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി പീപ്പിള്‍സ് ഡെയ്‌ലി ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments