CinemaLatest NewsIndiaBollywoodNews

ബോളിവുഡ് താരം സഞ്ചരിച്ച കാറിന്റെ ടയർ ഊരി തെറിച്ച് അപകടം

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അതിഥിയായി എത്തിയ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച്ച ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത ശേഷം സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കാറില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം.

ബച്ചന്‍ സഞ്ചരിച്ച മെര്‍സിഡസ് കാറിന്റെ പിന്‍ച്ചക്രം യാത്രാമധ്യേ ഊരിത്തെറിക്കുകയായിരുന്നു. പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ ബച്ചന്റെ വാഹനത്തെ അനുഗമിച്ചിരുന്ന മന്ത്രിയുടെ കാറില്‍ വിമാനത്താവളത്തിലെത്തിച്ചു.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാറിന്റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തല്‍. ട്രാവല്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button