ന്യൂഡല്‍ഹി•ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെയും സുരക്ഷാ ജീവനക്കാരനെയും അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ചുകൊന്നു. വ്യാഴാഴ്ച ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം.
ബി.ജെ.പി നേതാവ് ശിവകുമാറും, ഇയാളുടെ സുരക്ഷാ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഗ്രേറ്റര്‍ നോയ്ഡയിലെ ബിസ്രഖ് പ്രദേശത്ത് വച്ചാണ് ആക്രമണം നടത്തിയത്.
പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
എസ്.യു.വിയില്‍ സഞ്ചരിക്കുകയായിരുന്ന ശിവകുമാറിനെ അക്രമി സംഘം തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായുരുന്നു. ശിവകുമാറും സെക്യുരിറ്റി ഗാര്‍ഡും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments