Latest NewsKerala

പി കെ കൃഷണദാസിന്റെ ജാമ്യവ്യവസ്ഥയിലെ ഇളവ് ; കോടതിയുടെ സുപ്രധാന തീരുമാനം ഇങ്ങനെ

ന്യൂ ഡൽഹി ; നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കെ കൃഷണ ദാസിന്  സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകാനാകില്ലെന്നും വിചാരണ പൂർത്തിയാകും വരെ കേരളത്തിൽ പ്രവേശിക്കരുതെന്നും സുപ്രീം കോടതി അറിയിച്ചു. ഷഹീദ് ഷൗക്കത്തലി കേസിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം ജിഷ്ണു പ്രണോയ് കേസിൽ കോടതി സിബിഐയെ രൂക്ഷമായി വിമർശിച്ചു. ഒരു കാരണവും ഇല്ലാതെ കേസ് സിബിഐക്ക് വിടില്ല. എന്ത്കൊണ്ട് ഈ കാര്യം സിബിഐ പരിശോധിച്ചില്ല ?. കേസ് സിബിഐക്ക് വിടാനുള്ള കാരണം സർക്കാർ വിശദീകരിക്കണമെന്നും, ഡിജിപിയുടെ അവലോകന റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button