പാനൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കാറ് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പറമ്പഞ്ചേരി മഹമൂദിന് (36) നേരെയാണ് ആക്രമണമുണ്ടായത്. വീട്ടില്‍ നിന്ന് ടൗണിലേക്ക് ഇന്നോവ കാറില്‍ പോകുമ്പോള്‍ കല്ലിടുക്ക് പള്ളിക്ക് സമീപം വച്ച് മഹമൂദ് സംഞ്ചരിച്ച കാറിന് നേരെ ഒരു സംഘം ബോംബെറിയുകയും കാറില്‍ നിന്ന് വലിച്ചിറക്കി മഹമൂദിനെ വെട്ടുകയുമായിരുന്നു.
സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് മഹമൂദ് പറഞ്ഞു. ഇദ്ദേഹം സഞ്ചരിച്ച കാറും അക്രമിസംഘം അടിച്ചുതകര്‍ത്തിട്ടുണ്ട്. കൈക്കും മുഖത്തും വെട്ടേറ്റ മഹമൂദിനെ തലശേരിയില്‍ പ്രാഥമികശുശ്രുഷ നല്കി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments