CinemaMollywoodLatest News

അവരുടെ പ്രണയം തിരിച്ചറിഞ്ഞത് ശ്രീനിവാസനായിരുന്നു

മലയാളസിനിമയിലെ പ്രണയകഥകളിൽ അന്നും ഇന്നും മുന്നിൽ നിൽക്കുന്നത് ജയറാം- പാർവതി ജോഡികളാണ്.വര്ഷമിത്ര കഴിഞ്ഞിട്ടും ആ കാലഘട്ടത്തിലെ അവരുടെ പ്രണയവും കുസൃതികളും ഇന്നും സിനിമ രംഗത്തെ പല സഹതാരങ്ങളും ഓർത്തിരിക്കുന്നു.ആ കൂട്ടത്തിലൊരാളാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസൻ.
ഇന്നത്തെ ജയറാം – പാർവതി ദമ്പതികളുടെ അന്നത്തെ പ്രണയം ആദ്യമായി കണ്ടുപിടിച്ചത് ശ്രീനിവാസൻ ആയിരുന്നു.

ആ കഥ ഇങ്ങനെ ;ജയറാമും പാർവതിയും തമ്മില്‍ എന്തെങ്കിലും ഉണ്ടോ എന്ന് മലയാളസിനിമയുടെ അകത്ത് ചർച്ച തുടങ്ങിയ സമയത്താണ്തലയണമന്ത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. സത്യൻ അന്തിക്കാടിന് സംശയമാണ്, ഇത് ഉള്ളതാണോ ഇല്ലയോ എന്നറിയണം. ഇത് കണ്ടുപിടിക്കാൻ ഏൽപ്പിക്കുന്നത് സാക്ഷാൽ ശ്രീനിവാസനെയും. വൈകുന്നേരത്തിനുള്ളിൽ കൃത്യമായ കാര്യം പറഞ്ഞുതരാമെന്ന് ശ്രീനിവാസൻ ഉറപ്പും നൽകി.

എല്ലാവരും സെറ്റിലെത്തി.അൽപ സമയം പാർവതിയെയും ജയറാമിനേയും ശ്രീനിവാസൻ ശ്രദ്ധിച്ചു.പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രീനിവാസൻ സത്യൻ അന്തിക്കാടിനോട് പറഞ്ഞു കാര്യം ശരിയാണ്,അവർ തമ്മിൽ പ്രണയത്തിലാണെന്ന്.ഇത്ര കുറഞ്ഞ സമയം കൊണ്ട് എങ്ങനെ കണ്ടുപിടിച്ചു എന്ന സത്യൻ അന്തിക്കാടിന്റെ ചോദ്യത്തിന് ശ്രീനിവാസൻ നൽകിയ മറുപടി വളരെ രസകരമായിരുന്നു.അതെ സമയം ആലോചിച്ചാൽ എത്ര നിസ്സാരമായി കണ്ടു പിടിച്ചു എന്ന് തോന്നുകയും ചെയ്യും.

സെറ്റിലുള്ള എല്ലാവരോടും ജയറാം സംസാരിച്ചിരുന്നു.എന്നാൽ പാർവതിയോടു മാത്രം സംസാരിക്കുമായിരുന്നില്ല.അതുപോലെ പാർവതി ജയറാം ഒഴിച്ച് ബാക്കിയെല്ലാവരോടും സംസാരിച്ചിരുന്നു.പരസ്പരം ഒരു ഗുഡ്മോർണിംഗ് പോലും അവർ തമ്മിൽ പറഞ്ഞിരുന്നില്ലത്രേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button