Latest NewsNewsGulf

4,882 വിദ്യാർഥികൾ അണിനിരന്ന ‘മനുഷ്യ ബോട്ടി’ന് ഗിന്നസ് റെക്കോർ‍ഡ്

ഷാർജ : സ്കൂൾ വിദ്യാർഥികൾ അണിനിരന്ന് നിർമിച്ച ഭീമൻ ‘മനുഷ്യ ബോട്ടി’ന് ഷാർജയിൽ ഗിന്നസ് ബുക്ക് ഒാഫ് വേർ‍ഡ് റെക്കോർഡ്. ഇന്ത്യയിൽ ശിശുദിനമാഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് കാസർകോട് സ്വദേശി ഡോ.പി.എ.ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുളള പേസ് എജുക്കേഷൻ ഗ്രൂപ്പിൻ്റെ കീഴില്‍ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻ്റർനാഷനൽ സ്കൂളിൽ ഇത്തരമൊരു റെക്കോർഡ് നീക്കം. കഴിഞ്ഞ വർഷം നവംബർ അഞ്ചിന് ഹോങ്കോങ്ങിലെ ദ് ബ്രിട്ടീഷ് ഇൻ്റർനാഷനൽ സ്കൂളിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരടക്കം 1325 പേരെ അണിനിരത്തി നേടിയ ഗിന്നസ് റെക്കോർ‍ഡാണ് ഇവർ തകർത്തത്.

സ്കൂളിലെ 4,882 വിദ്യാർഥികളാണ് യുഎഇ ദേശീയ പതാകയുടെ വർണത്തിലുള്ള വസ്ത്രം ധരിച്ച് റെക്കോർഡ് നേട്ടതിത്തിൽ പങ്കെടുത്തത്. ലോക റെക്കോർഡിന് സാക്ഷിയായ ഗിന്നസ് ബുക്ക് ഒാഫ് വേള്‍‍ഡ് റെക്കോർഡ്സ് പശ്ചിമേഷ്യൻ പ്രതിനിധി അഹമ്മദ് ഗബ്ബാർ സർട്ടിഫിക്കറ്റ് സ്കൂൾ ഡയറക്ടർ സൽമാൻ ഇബ്രാഹിമിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button