ഡൽഹി : പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ ജിഷ്ണുവിന്റെ കുടുംമ്പവും കക്ഷി ചേരും. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുക. കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ പതിനേഴിന് ശുപാര്‍ശ ചെയ്തിരുന്നു.എന്നാൽ കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ കഴിഞ്ഞ തവണ വാക്കാൽ അറിയിച്ചിരുന്നു. .
സിബിഐ നിലപാട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. സിബിഐ നിലപാട് രേഖാമൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ബോധ്യപ്പെടുത്താൻ സംസ്ഥാന സര്‍ക്കാരിന് സാധിച്ചാൽ ഇടപെടുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കൃഷ്ണദാസ് ഉൾപ്പടെയുള്ളവര്‍ക്ക് ജാമ്യം നൽകിയ ഹൈക്കോടതി തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടൊപ്പം ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി നെഹ്റു ഗ്രൂപ്പ് ചെയര്‍മാൻ കൃഷ്ണദാസ് നൽകിയ അപേക്ഷയും കോടതി പരിശോധിക്കും.
Post Your Comments