ഐ.എസിന് പിന്തുണ തേടിയും ഇതര മതസ്ഥരെ കൊന്നൊടുക്കാനും ആഹ്വാനം ചെയ്തും 50ാമത്തെ സന്ദേശം എന്ന പേരിൽ ഒരു ഓഡിയോ സന്ദേശം വാട്സ്ആപ്പിലും ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ , ചില സോഴ്സ്കളിൽ നിന്ന് ലഭിച്ച വിവര പ്രകാരം പോപ്പുലർ ഫ്രണ്ടിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശം എന്ന് പരാമര്‍ശിക്കുന്നതിന് ഇടയായിരുന്നു. ഇതുവച്ചാണ് ഹെഡിംഗ് നല്കിയതും. അപ്പോഴും സന്ദേശത്തിന്റെ ആധികാരികതയെ കുറിച്ച് വ്യക്തതയില്ല എന്ന് വാർത്തയിൽ എടുത്ത് പറഞ്ഞിരുന്നു.
പോപ്പുലർ ഫ്രണ്ടിനെ മനപൂർവ്വം കരിവാരിതേയ്ക്കുക എന്ന ഉദ്ദേശത്തോടെയല്ല ആ വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കുകയും അതില്‍ ബന്ധപ്പെട്ടവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതിനൊപ്പം പ്രസ്തുത വാർത്തയിൽ നിന്നും പോപ്പുലർ ഫ്രണ്ടിന്റെ പേര് നീക്കം ചെയ്യുകയും വാർത്തയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നു.
എന്ന് എഡിറ്റർ..
ഈസ്റ്റ് കോസ്റ്റ് ഡെയിലി, തിരുവനന്തപുരം
തിരുത്തിയ വാര്‍ത്തയുടെ ലിങ്ക് ചുവടെ
Post Your Comments