ഇടുക്കി : പിണറായി സര്‍ക്കാറിന് മറവി രോഗമാണ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് എ.എസ്.ഐയ്ക്ക് വിനയായി മാറിയത്.
പോലീസുകാര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റിട്ട തങ്കമണി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കെ.എസ്. റഷീദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തു. ഇടുക്കി എസ്.പി. കെ.ബി. വേണുഗോപാലാണ് എ.എസ്.ഐയെ സസ്‌പെന്‍ഡു ചെയ്തത്.
ഗെയ്ല്‍ പൈപ്പ് ലൈന്‍ വിവാദത്തില്‍ ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ച് ഒരു കോണ്‍ഗ്രസ് നേതാവ് എഴുതിയ പോസ്റ്റ് റഷീദ് വാട്‌സാപ്പിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു.
”പിണറായി സഖാവിന് ഒന്നുകില്‍ മറവി രോഗമാണ് അല്ലെങ്കില്‍ ചിലരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് മറ്റു ചിലരെ തൃപ്തിപ്പെടുത്തുകയെന്ന വിലകുറഞ്ഞ തന്ത്രമാണ്”എന്നു തുടങ്ങുന്ന പോസ്റ്റാണ് എ.എസ്.ഐ., ഇടുക്കി ജില്ലയിലെ പോലീസുകാര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തത്.
പോലീസുകാരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍ നയങ്ങളെയോ ജനപ്രതിനിധികളടക്കമുള്ളവരെയോ വിമര്‍ശിക്കരുതെന്ന നിയമ പ്രകാരമാണ് നടപടി.
തോമസ് ചാണ്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ചുള്ള പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്ത പോലീസുകാരനെതിരേയും നടപടി വരുമെന്ന് സൂചനയുണ്ട്. പോലീസ് അസോസിയേഷന്‍ കോട്ടയം ജില്ലാ മുന്‍ ഭാരവാഹിയായ പോലീസുകാരനെതിരെയാണ് നടപടിക്ക് സാധ്യത. ഇതുസംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന.
Post Your Comments