ഹാക്കര്‍മാര്‍ക്ക് ബോയിങ് 757 യാത്രാ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിച്ചെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പടുത്തല്‍. റണ്‍വേയില്‍ വെച്ച് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത് വെളിപ്പെടുത്തല്‍ നടത്തിയ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ്. 2016ല്‍ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് രാജ്യാന്തര വിമാനത്താവളത്തില്‍വെച്ച് നടന്ന ഈ സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് യുഎസ് ഹോംലാന്റ് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥനായ റോബര്‍ ഹിക്കേയാണ്. ഹാക്കിങ് നടന്നത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19നായിരുന്നു. ഹാക്കിംങ് റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉപയോഗിച്ചാണ് നടത്തിയതെന്ന് പറഞ്ഞ ഹിക്കേ കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറായില്ല. വിവാദവെളിപ്പെടുത്തല്‍ അമേരിക്കയില്‍ നടന്ന വ്യോമ സുരക്ഷയ്ക്കായുള്ള സൈബര്‍ സാറ്റ് സെമിനാറിനിടെയാണ്.
അമേരിക്കന്‍ എയര്‍ലൈന്‍സിലേയും ഡെല്‍റ്റ എയര്‍ലൈന്‍സിലേയും വിമാനങ്ങളും ഹാക്കുചെയ്യപ്പെട്ടു. എന്നാല്‍ ഹാക്കുചെയ്ത ഏഴ് വിമാനങ്ങളിലേയും പൈലറ്റുമാര്‍ക്ക് ഇതേക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. വ്യോമയാന രംഗത്തെ ഹാക്കിങ് ഭീഷണി മറികടക്കാനായി നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അത് തുടരുമെന്നുമാണ് ബോയിങ് വിമാന കമ്പനിയുടെ പ്രതികരണം.
Post Your Comments