റായ്പൂര്‍: മതേതരം എന്ന വാക്ക് ഇന്ത്യന്‍ സമൂഹത്തില്‍ കൊണ്ടുവന്നവര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതരത്വം എന്നത് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇന്ത്യ കേട്ട ഏറ്റവും വലിയ നുണയാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നത് രാജ്യദ്രോഹ കുറ്റത്തിന് സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ മതേതരത്വവും വര്‍ഗീയതയും എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യോഗി ആദിത്യനാഥ്.
സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന വലിയ നുണയാണ് മതേതരമെന്ന വാക്ക്. അത് കൊണ്ടുവന്നവരും ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്നവരും സമൂഹത്തോട് ക്ഷമ ചോദിക്കണം. ഒരു വ്യക്തിക്ക് നിഷ്പക്ഷനാകാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഒരിക്കലും മതേതരവാദിയാകാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഒരു മതത്തില്‍ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. എന്നാല്‍ ഒരിക്കലും മതേതരവാദിയാന്‍ കഴിയില്ല.” യോഗി പറയുന്നു.
Post Your Comments