തിരുവനന്തപുരം: ഭൂമി കയ്യേറിയ സംഭവത്തിൽ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് സിപിഐ രംഗത്ത്. കളക്ടറുടെ റിപ്പോർട്ട് പ്രകാരം തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവച്ച ഇ.പി ജയരാജന്റെ മാതൃക തോമസ് ചാണ്ടി പിന്തുടരണം. അതാണ് ഇടത് സർക്കാരിന്റെ പാരമ്പര്യം. അന്തിമ തീരുമാനത്തിന് മുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പന്ന്യൻ പറഞ്ഞു. ആദ്യമായാണ് വിഷയത്തിൽ സിപിഐ പരസ്യമായി മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.
Post Your Comments