KeralaLatest NewsNews

ശസ്ത്രക്രിയ്ക്കു വേണ്ടി മയക്കിയ യുവതി പിന്നെ ഉണര്‍ന്നില്ല, മരണകാരണം ആശുപത്രിയുടെ പിഴവെന്നു ആരോപണം

വെള്ളറട : ശസ്ത്രക്രിയ്ക്കു വേണ്ടി മയക്കിയ യുവതി പിന്നെ ഉണര്‍ന്നില്ല. കാലിലെ മുഴ നീക്കാന്‍ വേണ്ടിയാണ് യുവതിക്കു ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കു വേണ്ടി മയക്കിയ യുവതിക്കു പിന്നീട് ബോധം തിരിച്ചുകിട്ടിയില്ല. സംഭവം ഗുരുതരമാണെന്നു മനസിലാക്കായ ബന്ധുക്കള്‍ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. വാഴിച്ചല്‍ ചെട്ടിക്കുന്ന് റോഡരികത്തു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ സുഷമ (42)യാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സുഷമയെ കാരക്കോണത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കാലിലെ മുഴ നീക്കാനുള്ള ശസ്ത്രക്രിയ്ക്കു വേണ്ടി പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു വേണ്ടി മയക്കിയതിനെ തുടര്‍ന്നു ബോധം നഷ്ടമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരണകാരണം ആശുപത്രിയുടെ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നു. ആശുപത്രിക്കു എതിരെ ബന്ധുക്കള്‍ ആര്യങ്കോട് പോലീസില്‍ പരാതി നല്‍കി. നിലവില്‍ നാട്ടുകാരും ബന്ധുക്കളും മൃതുദേഹവുമായി കാരക്കോണം മെഡിക്കല്‍ കോളജ് റോഡ് ഉപരോധിക്കുകയാണ്.

മക്കള്‍: അരുണ്‍, അനുപമ.

 

shortlink

Post Your Comments


Back to top button