
കാഞ്ഞങ്ങാട്: ലോറിയിടിച്ച് കാല്നടയാത്രക്കാരന് ഗുരുതര പരിക്ക്. ബല്ലയിലെ നാരായണ(48) നെയാണ് ലോറിയിടച്ചത്. ടിപ്പര്‍ തട്ടിയാണ് നാരായണനു പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ ചെമ്മട്ടംവയല്‍ കെ എസ് ആര് ടി സി ഡിപ്പോയ്ക്ക് സമീപം വെച്ചാണ് സംഭവം നടന്നത്.
കെ എല്‍ 60 ഇ 89 13 നമ്പര്‍ ടിപ്പര്‍ ലോറിയാണ് നാരായണനെ ഇടിച്ചത്. ടിപ്പര്‍ അമിത വേഗത്തിലയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ച നാരായണനു പ്രഥമ ശുശ്രൂഷ നല്കി. പിന്നീട് ഇദ്ദേഹത്തെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments