Latest NewsKeralaNews

കെ.കെ. രാഗേഷിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാനസമിതി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. രാഗേഷിനെതിരെയും രൂക്ഷ വിമര്‍ശനവുമായി സംസ്ഥാനസമിതി. അജണ്ടയില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിങ്ങും ജയരാജന്റെയും കെ.കെ. രാഗേഷിന്റെയും വിശദീകരണവും സെക്രട്ടറിയുടെ മറുപടിയും മാത്രമാണുണ്ടായത്. സംസ്ഥാന സമിതി അംഗങ്ങളാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.

പ്രസംഗത്തിനുള്ള കുറിപ്പ് തയ്യാറാക്കിയതാണ് കെ.കെ. രാഗേഷിന് വിനയായത്. ആറുപേജിലേറെയുള്ള കുറിപ്പില്‍ ജയരാജനെ പരിധിവിട്ട് പുകഴ്ത്തുകയും വ്യക്തിപ്രഭാവം വളര്‍ത്തുന്നതരത്തില്‍ ‘ദേവദൂതനെപ്പോലെ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.താനല്ല കുറിപ്പ് തയ്യാറാക്കിയതെന്നും കെ.കെ. രാഗേഷാണത് ചെയ്തതെന്നും പി.ജയരാജന്‍ വിശദീകരിച്ചു. തയ്യാറാക്കിയതാരായാലും സെക്രട്ടറിയെന്ന നിലയില്‍ വായിച്ച് അംഗീകാരം നല്‍കേണ്ടതല്ലേയെന്ന ചോദ്യത്തിന് മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നുവത്രേ മറുപടി. ഇക്കാര്യത്തില്‍ യുക്തിസഹമായ വിശദീകരണം നല്‍കാന്‍ രാഗേഷിന് സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് രാഗേഷിനെ വിമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button