Latest NewsNewsIndia

റയൻ സ്കൂൾ കൊലപാതകം: അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥി പറയുന്നതിങ്ങനെ

ന്യൂഡൽഹി: ഗുരുഗ്രാമിലെ റയൻ ഇന്റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥി പറയുന്നതിങ്ങനെ. തന്നെ നിർബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥി വ്യക്തമാക്കി. കുട്ടിയുടെ പുതിയ മൊഴി തിങ്കളാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് ഏർപ്പെടുത്തിയ ഉദ്യോഗസ്ഥനോടും സിബിഐ ഉദ്യോഗസ്ഥരോടുമാണ്. തന്നെ അന്വേഷണ ഉദ്യോഗസ്ഥർ മർദിച്ചെന്നും കുറ്റസമ്മതമൊഴി സ്വന്തം വാക്കുകളിൽ വിഡിയോയിൽ പകർത്തിയെന്നും മൊഴിയിലുണ്ട്.

സെപ്റ്റംബര്‍ എട്ടിനു രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമ്നൻ ഠാക്കൂറിനെയാണു സ്കൂളിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനയാണ് സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പൊലീസും പ്രത്യേക അന്വേഷണ സംഘവും അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ് ടു വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്.

സിബിഐ പ്ലസ് ടു വിദ്യാർഥി കുറ്റം സമ്മതിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ മൊഴിയാണ് കുട്ടി മാറ്റിയത്. ശുചിമുറിയിലേക്കു ചെന്നപ്പോൾ പ്രദ്യുമ്നന്റെ അലറിക്കരച്ചിൽ കേട്ടെന്നും രക്തം ഛർദ്ദിക്കുന്നതു കണ്ടെന്നും ഉടൻ പുറത്തുപോയി പൂന്തോട്ടക്കാരനെയും അധ്യാപികയെയും വിവരം അറിയിക്കുകയായിരുന്നുവെന്നുമാണു പുതിയ മൊഴി.

shortlink

Post Your Comments


Back to top button