Latest NewsKeralaNews

ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത യുവാവിന് ക്വട്ടേഷന്‍ : ക്വട്ടേഷന്‍ നല്‍കിയത് ഭാര്യ സഹോദരന്‍

 

കണ്ണപുരം: യുവതിയെ വിവാഹം കഴിച്ച് ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് ശ്രമം നടത്തിവരികയായിരുന്ന യുവാവിന്റെ കാല്‍വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ സഹോദരന്‍. ക്വട്ടേഷന്‍ സംഘത്തില്‍പെട്ടവരും പിടിയിലായി. കേസിലെ മറ്റൊരു പ്രതി വേറൊരു കേസില്‍ ഇപ്പോള്‍ ജയിലിലാണ്.

കണ്ണാടിപറമ്പ് പുല്ലൂപ്പിക്കടവിലെ പട്ടേപ്പറമ്പില്‍ ഹൗസില്‍ യു. ഷഹബാസ് (37), മാത്തോട്ടത്തെ താവോട്ടില്‍ മുണ്ടയാട് ഹൗസില്‍ ടി.എം നൗഫല്‍(25), കണ്ണാടിപറമ്പ് പാറപ്പുറത്തെ മാവുങ്കാല്‍ മൂലയില്‍ ഹൗസില്‍ എം.എം ഹബീബ് (38), പുതിയ തെരു ആശാരിക്കമ്പനി പരിസരത്തെ എന്‍.എന്‍ മുബാറക് (24) എന്നിവരാണ് പിടിയിലായത്.

മടക്കരയിലുള്ള യുവതിയെ കല്യാണം കഴിക്കുകയും ബന്ധം വേര്‍പെടുത്തി മറ്റൊരു യുവതിയെ കല്യാണം കഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ അക്രമിക്കാന്‍ യുവതിയുടെ സഹോദരനാണ് സംഘത്തെ ഏര്‍പ്പാട് ചെയ്തത്.ഈ ക്വട്ടേഷന്‍ സംഘത്തിന്റെ മറ്റൊരംഗം കണ്ണാടിപ്പറമ്പിലെ സുജിത്ത് മറ്റൊരു കേസില്‍ ജയിലിലാണുള്ളത്. സഹോദരന്‍ ഹബീബാണ് ക്വട്ടേഷന്‍ നല്‍കിയത്. കമ്പില്‍ക്കടവിലെ ഫൈസലിനെ (30) എതിരെയാണ് ക്വട്ടേഷന്‍ നല്‍കിയത്.

ഹബീബിന്റെ സഹോദരിയെ നേരത്തെ ഫൈസല്‍ വിവാഹം കഴിച്ചിരുന്നു. പിന്നീട് ഉപേക്ഷിക്കുകയും മാട്ടൂലിലെ യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതറിഞ്ഞ ഹബീബ് വിവാഹത്തില്‍ നിന്ന് ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിരുന്നു. എന്നാല്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത വിധത്തില്‍ ഫൈസലിന്റെ കാല്‍ വെട്ടാനായിരുന്നു ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

ഇതനുസരിച്ച് ഒക്ടോബര്‍ മൂന്നിന് രാത്രി ഒമ്പതിന് ഇരിണാവിലെ വിജനമായ പ്രദേശത്ത് ഫൈസലിനെ വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നു. ഒരുലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. ഒക്ടോബര്‍ 3ന് രാത്രി 9 മണിക്ക് ഇരിണാവിലെ വിജനമായ പ്രദേശത്ത് ഫൈസലിനെ വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു. കാല്‍ വെട്ടുന്നതിന് പകരം ഇടതുകൈ ഇരുമ്ബ് ദണ്ഡ് കൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. എന്നാല്‍ ക്വട്ടേഷന് വിരുദ്ധമായി കൈ അടിച്ചുപൊട്ടിച്ചതിനാല്‍ ഒരു ലക്ഷം രൂപക്ക് പകരം അറുപതിനായിരം രൂപമാത്രമാണ് ഹബീബ് നല്‍കിയത്. പിടിയിലായവര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

ദൃക്‌സാക്ഷികള്‍ ഇല്ലാതായിരുന്ന കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍നിന്നും എടുത്ത സിം കാര്‍ഡാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ബഡപ്പ ഗൗഡ എന്നയാളുടെ പേരിലുള്ള സിംകാര്‍ഡായിരുന്നു ഇത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. ഫൈസലിനെ അക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button