മാങ്ങാട്: ഒന്നര വയസ് പ്രായമുള്ള മകനെ മുറിക്ക് പുറത്തുനിര്‍ത്തി യുവതി ആത്മഹത്യ ചെയ്തു. മാങ്ങാട് അമരാവതിയിലെ പ്രശാന്തിന്റെ ഭാര്യ രേഷ്മ (25)യാണ് ചൊവ്വാഴ്ച രാവിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ചത്. പ്രശാന്ത് ജോലിക്ക് പോയ സമയം മകനെ മുറിക്ക് പുറത്തുനിര്‍ത്തി വാതിലടച്ചു. ഏറെ നേരമായിട്ടും അമ്മയെ കാണാതെ കുട്ടി കരച്ചിൽ തുടങ്ങി. ഇത് കണ്ടെത്തിയ അയൽവാസികൾ വാതിൽ തള്ളി തുറന്നപ്പോഴാണ് രേഷ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. മാനസിക പ്രയാസമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments