Latest NewsIndia

പ്രണയാഭ്യർഥന നിരസിച്ച യുവതിയോട് മുൻ സഹപാഠി ചെയ്ത ക്രൂരത ആരെയും വേദനിപ്പിക്കുന്നത്

ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ മുൻ സഹപാഠി തീവെച്ച് കൊലപ്പെടുത്തി. ചെന്നൈ ആദംബംക്കം സ്വദേശിനിയും എൻജിനിയറുമായ എസ്.ഇന്ദുജയാണ് മരിച്ചത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായ പൊള്ളലുകളേറ്റു. ഉടൻ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെ പോലീസ് പിടികൂടി.

യുവാവ് ഇന്ദുജയെ പ്രണയാഭ്യർഥനയുമായി ഒരു മാസത്തിലേറെ പുറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു എന്ന് പോലീസ് പറയുന്നു. എന്നാൽ ഈ ആവശ്യം പെൺകുട്ടി നിരസിച്ചിരുന്നു. എന്നാൽ ഞങ്ങൾ ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും യുവാവ് വീട്ടുകാരെ അറിയിച്ച യുവാവ് തിങ്കളാഴ്ച രാത്രി 8.45ഓടെ ഇന്ദുജയുടെ വീട്ടിലെത്തുകയായിരുന്നു.

തുടർന്ന് ഇന്ദുജയോട് സംസാരിക്കണമെന്ന ആവശ്യം വീട്ടുകാർ തള്ളി. ശേഷം ഇയാൾ കൈയിൽ കരുതിയരുന്ന പെട്രോൾ ഇന്ദുജയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവ സമയത്ത് ഇന്ദുജയുടെ പിതാവ് വീട്ടിലില്ലായിരുന്നു. ഇന്ദുജയുടെയും അമ്മയുടെയും സഹോദരിയുടെയും കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിചെങ്കിലും ഇന്ദുജയെ രക്ഷപെടുത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button